Tuesday 15 May 2012

GURU NITHYA CHATHANIYA YATI 1 - YouTube.flv - YouTube

GURU NITHYA CHATHANIYA YATI 1 - YouTube.flv - YouTube:

'via Blog this'

എല്‍ സി.ഡി പ്രൊജക്ടറിന്റെ പ്രവര്‍ത്തനോദ്ഘാടനം

ജനകീയവായനശാലയ്ക്ക് ലൈബ്രറി കൗണ്‍സിലില്‍നിന്ന് അനുവദിച്ച എല്‍ സി.ഡി പ്രൊജക്ടറിന്റെ പ്രവര്‍ത്തനോദ്ഘാടനം മെയ് 14-ന് കവിയും ജനകീയ വായനശാലയുടെ അഭ്യുദയകാംക്ഷിയും സര്‍വോപരി ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യനുമായ ശ്രീ ജോസാന്റണി നിര്‍വഹിച്ചു. ഗുരു നിത്യചൈതന്യയുടെ സമാധിവാര്‍ഷികദിനത്തില്‍ത്തന്നെ യു ട്യൂബില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത അദ്ദേഹത്തിന്റെ ഒരു ക്ലാസ്സിന്റെ വീഡിയോ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഈ ഉദ്ഘാടനം നിര്‍വഹിക്കാന്‍ കഴിയുന്നത് തികച്ചും സമുചിതമാണ്. ആധുനിക വിവരസാങ്കേതികവിദ്യയുടെ ഉപയോഗം കാര്യക്ഷമമായ ആശയവിനിമയത്തിന് അനിവാര്യമാണെന്നും അതിന്റെ ഉദയം സാമൂഹികവും സാമ്പത്തികവുമായ പരിവര്‍ത്തനത്തിനനുസൃതമായി ഉളവായ ഒരു മൂന്നാം തരംഗമാണെന്നും ഗുരു നിത്യചൈതന്യയതി കരുതിയിരുന്നു. മള്‍ട്ടിമീഡിയാ ഇ-പുസ്തകങ്ങള്‍ കൂടുതല്‍ പ്രചാരത്തിലാകാന്‍ പോകുന്ന ഇക്കാലത്ത് ഇങ്ങനെയൊരു സംവിധാനം ലഭ്യമായത് വളരെ നല്ലൊരു കാര്യമാണ്. അംഗങ്ങളെ സൃഷ്ടിപരമായി കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുക കൂടി ചെയ്താല്‍ വായനശാലയുടെയും അംഗങ്ങളുടെയും വളര്‍ച്ചയ്ക്ക് ഈ സംവിധാനം വളരെയേറെ സഹായകമാകും. ഉദ്ഘാടകന്‍ പ്രത്യാശിച്ചു.